എസ്ബിഐ നിക്ഷേപ പലിശ നിരക്ക് വർധിപ്പിച്ചു

എസ്ബിഐ പലിശ നിരക്കുകൾ വീണ്ടും പരിഷ്‌കരിച്ചു. രണ്ടുവർഷ കാലാവധിക്കുമുകളിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് പരിഷ്‌കരിച്ചത്.
2 മുതൽ 3 വർഷംവരെയുള്ള നിക്ഷേപങ്ങളുടെ പലിശ 6.50ശതമാനത്തിൽനിന്ന് 6.60ശതമാനമായാണ് വർധിപ്പിച്ചത്. മൂന്നുമുതൽ അഞ്ചുവർഷംവരെയുള്ള നിക്ഷേപങ്ങളുടെ പലിശ 6.50 ശതമാനത്തിൽനിന്ന് 6.70 ശതമാനമായി ഉയർത്തി. 5 മുതൽ 10 വർഷംവരെയുള്ള നിക്ഷേപങ്ങൾക്ക് 6.75 ശതമാനമായി പലിശ ഉയർത്തി.
മുതിർന്ന പൗരന്മാർക്ക് 0.50ശതമാനവും എസ്ബിഐ ജീവനക്കാർക്കും പെൻഷൻകാർക്കും ഒരുശതമാനവും അധികപലിശ ലഭിക്കും.
SBI increased interest rate
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here