സഭയുടെ ഭൂമിയിടപാട് കേസ്; ഹൈക്കോടതിയുടെ സ്റ്റേ റദ്ധാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

cardinal mar alancheri

ഭൂമിയിടപാട് കേസിലെ എഫ്‌ഐആര്‍ റദ്ധാക്കിയ ഹൈക്കോടതി വിധിക്കെതിരെ പരാതിക്കാരന്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളി. സഭയുടെ ഭൂമിയിടപാട് കേസിലെ അന്വേഷണത്തിന് ഹൈക്കോടതി നേരത്തേ സ്റ്റേ നല്‍കിയിരുന്നു. ഈ സ്റ്റേക്കെതിരെ പരാതിക്കാരന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴാണ് സുപ്രീം കോടതി ഇപ്പോള്‍ കേസില്‍ ഇടപെടുന്നില്ലെന്ന് അറിയിച്ചത്. കേസില്‍ സഭക്കെതിരായ ആരോപണങ്ങള്‍ അതീവ ഗുരുതരമാണെന്നും കോടതി പരാമര്‍ശിച്ചു. എങ്കിലും ഹൈക്കോടതിയുടെ ചട്ടങ്ങള്‍ക്കു ശേഷം മാത്രമേ സുപ്രീം കോടതി സഭയുടെ ഭൂമിയിടപാട് കേസില്‍ ഇടപെടൂ എന്നും അറിയിച്ചു. അതേതുടര്‍ന്നാണ് ഹര്‍ജി തള്ളി കളഞ്ഞത്.

കര്‍ദിനാള്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ അന്വഷണം ആവശ്യപ്പെട്ട് ഷൈന്‍ വര്‍ഗ്ഗീസും, ഇടനിലക്കാരനെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാര്‍ട്ടിന്‍ പയ്യപ്പള്ളിലുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top