ജി സാറ്റ് 6 എയുടെ വിക്ഷേപണം ഇന്ന്

ജി സാറ്റ് 6 എയുടെ വിക്ഷേപണം ഇന്ന്. ജിഎസ്എൽവി എഫ് 08 ആണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നത്. വൈകുന്നേരം 4.56 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററില നിന്നാണ് വിക്ഷേപണം. 2015 ൽ വിക്ഷേപിച്ച ജി സാറ്റ് സിക്‌സിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തി നൽകാനാണ് ജി സാറ്റ് സിക്‌സ് എയിലൂടെ ഐസ്ആർഒ ശ്രമിക്കുന്നത്.
6 മീറ്റർ വ്യാസമുള്ള കുട പോലെയുള്ള ആന്റിനയാണ് ഉപഗ്രഹത്തിന്റെ മറ്റൊരു പ്രത്യേകത. ഗ്രൗണ്ട് ടെർമിനലുമായി ബന്ധം പുലർത്താൻ വേണ്ടി പ്രത്യേകം തയ്യാറാക്കിയതാണ് ഇത്. 2 ടൺ ആണ് ജി എസാറ്റ് 6 എയുടെ ഭാരം. ചന്ദ്രയാൻ 2 ന് മുന്നോടിയായി ജിഎസ്എൽവി ഉപയോഗിച്ച് നടത്തുന്ന പരീക്ഷണം കൂടിയാണ് ഈ വിക്ഷേപണം.
GSAT
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here