ആറ് വർഷങ്ങൾക്ക് ശേഷം പാകിസ്ഥാനിലേക്ക് മടങ്ങിയെത്തി മലാല

നോബേൽ സമ്മാന ജേതാവ് മലാല യൂസഫ് സായ് പാക്കിസ്ഥാനിലേക്ക് മടങ്ങി. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പ്രചരണം നടത്തിയതിന് 2012ൽ താലിബാൻ തീവ്രവാദികളുടെ ആക്രമണത്തിന് ഇരയായ മലാല 6 വർഷങ്ങൾക്ക് ശേഷമാണ് സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകുന്നത്.
ഇന്നു പുലർച്ചെ 1.30ഓടെയാണ് മലാലയും മാതാപിതാക്കളും റാവൽപിണ്ടി ബേനസീർ ഭൂട്ടോ രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. നാലു ദിവസത്തോളം പാക്കിസ്ഥാനിൽ തങ്ങുന്ന മലാല, പാക്ക് പ്രധാനമന്ത്രി ഷഹീദ് കഖാൻ അബ്ബാസി, സൈനിക മേധാവി ഖമർ ജാവേദ് ബജ്വ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും
സുരക്ഷ പ്രശ്‌നങ്ങൾ കാരണം സന്ദർശനത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടാനാകില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here