Advertisement

റോജ സഞ്ചരിച്ച വിമാനം അപകടത്തിൽപ്പെട്ടു

March 29, 2018
0 minutes Read
Roja in airplane accident

റോജ സഞ്ചരിച്ച വിമാനം അപകടത്തിൽപ്പെട്ടു. ലാൻഡിങ്ങിനിടെയാണ് താരം സഞ്ചരിച്ചിരുന്ന ഇൻഡിഗോ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. പൊട്ടിത്തെറി ഉണ്ടായ ഉടൻതന്നെ അഗ്‌നരക്ഷാ സേന സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തതോടെ വൻ ദുരന്തമാണ് ഒഴിവായത്.

നാല് ജീവനക്കാരുൾപ്പെടെ 77 യാത്രക്കാർ അടങ്ങിയ വാമാനം തിരുപ്പതിയിൽനിന്ന് ഹൈദരാബാദ് വിമാനത്താവളത്തിൽ ഇറങ്ങുകയായിരുന്നു. ബുധനാഴ്ച രാത്രി 11.25ന് ആണ് സംഭവം. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ഇൻഡിഗോ അധികൃതർ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top