മോഹൻലാൽ ഇന്ദ്രൻസ് ജാക്കി ഷെറഫ് നെടുമുടി വേണു എന്നിവർ ഫ്‌ളവേഴ്‌സ് പുരസ്‌കാരം ഏറ്റു വാങ്ങി

ഫ്‌ളവേഴ്‌സിന്റെ ഇന്ത്യൻ ഫിലിം അവാർഡ്‌സിൽ മോഹൻ ലാൽ പതിറ്റാണ്ടിലെ മികച്ച ഇന്ത്യൻ അഭിനേതാവിന്റെ പുരസ്‌കാരം ഏറ്റു വാങ്ങി. മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നെടുമുടി വേണുവിന് ലഭിച്ചപ്പോൾ ഹിന്ദിയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ബോളിവുഡ് നടൻ ജാക്കി ഷെറഫിന് ലഭിച്ചു. മലയാളത്തിലെ മികച്ച നടൻ ഇന്ദ്രൻസ്. ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇന്ദ്രൻസിനു പുരസ്കാരം ലഭിച്ചത്. മോഹൻലാൽ ഇന്ദ്രൻസിനു പുരസ്കാരം നൽകി. മികച്ച നടിക്കുള്ള പുരസ്‌കാരം മഞ്ജു വാര്യർക്ക് ശ്രീകുമാരൻ തമ്പി സമ്മാനിച്ചു. ഈ വർഷത്തെ ജെ സി ഡാനിയൽ പുരസ്‌കാരം നേടിയ ശ്രീകുമാരൻ തമ്പിയെ ചടങ്ങിൽ ആദരിച്ചു.

വൈവിധ്യമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചതിനുള്ള പ്രത്യേക പുരസ്‌കാരം നടന്‍  സിദ്ദിഖ് ഏറ്റുവാങ്ങി. ‘സ്റ്റാര്‍ ഓഫി ദി ഇയര്‍’ പുരസ്‌കാരം ടോവിനോ തോമസിന് ലഭിച്ചപ്പോള്‍ സുരാജ് വെഞ്ഞാറമ്മൂടിന് പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു .’ടേക്ക് ഓഫി’ലൂടെ മഹേഷ് നാരായണന്‍ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. മറ്റു പ്രധാന പുരസ്‌കാരങ്ങള്‍ : മികച്ച സഹനടന്‍-അലന്‍സിയര്‍,മികച്ച സഹനടി-ശാന്തി കൃഷ്ണ,മികച്ച നവാഗത സംവിധായകന്‍- പ്രജേഷ് സെന്‍, മികിച്ച സംഗീത സംവിധായകന്‍- ബിജിബാല്‍,മികച്ച പശ്ചാത്തല സംഗീതം- ഗോപി സുന്ദര്‍, മികച്ച തിരക്കഥാകൃത്ത്-സജീവ് പാഴൂര്‍. ഇരുപത്തിയാറ് വ്യത്യസ്ത വിഭാഗങ്ങളിലായിട്ടാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top