ഭാരത് ബന്ദ് സംഘർഷം; മരണസംഖ്യ ഉയരുന്നു

ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിലെ അക്രമത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. മധ്യപ്രദേശിൽ അഞ്ചു പേരും രാജസ്ഥാനിലും ഉത്തർപ്രദേശിലും ഓരോരുത്തരും വീതമാണ് കൊല്ലപ്പെട്ടത്.
മധ്യപ്രദേശ്, ഉത്തർപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ കേന്ദ്രസേനയുടെ സഹായം തേടിയതായി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. ആവശ്യപ്പെടുന്നത് പ്രകാരം മറ്റ് സംസ്ഥാനങ്ങൾക്കും കേന്ദ്ര സഹായം ലഭ്യമാക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
പട്ടികജാതി/ വർഗ പീഡന നിയമം ദുരുപയോഗപ്പെടുത്തുന്നതിൽ പ്രതിഷേധിച്ചാണ് വിവിധ ദളിത് സംഘടനകൾ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
അതേസമയം പട്ടികജാതി/വർഗ പീഡന നിയമം ലഘൂകരിക്കുന്ന സുപ്രീംകോടതി ഉത്തരവ് പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ സമർപ്പിച്ച ഹർജി ഉടൻ പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here