Advertisement

ആശുപത്രിയിൽ അഗ്‌നിബാധ: 33 രോഗികളെ രക്ഷപ്പെടുത്തി

April 2, 2018
0 minutes Read
fire woman found burnt at firewood store room

മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടുത്തം. അഗ്‌നിബാധയിൽ നിന്ന് 33 രോഗികളെയും അത്ഭുതകരമായി രക്ഷപ്പെടുത്തി.

മണിക് ആശുപത്രിയിൽ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ആശുപത്രി കെട്ടിടത്തിൻറെ താഴത്തെ നിലയിലാണ് തീ കണ്ടത്. പിന്നീട് തീ മുകളിലെ നിലകളിലേക്ക് പടരുകയായിരുന്നു.

ആശുപത്രി ജീവനക്കാർ അടിയന്തരമായി ഇടപെട്ടത് മൂലം വൻ ദുരന്തമാണ് ഒഴിവായത്. ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്.

തീപിടുത്തത്തിന് കാരണം എന്താണെന്ന് ഇതു വരെ വ്യക്തമായിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top