അന്ധരും വൃദ്ധരുമായ മുസ്‌ലിം യാചക ദമ്പതികളെക്കൊണ്ട് ‘ജയ് ശ്രീറാം’ വിളിപ്പിച്ചു; ദൃശ്യങ്ങൾ പുറത്ത്

അന്ധരും വൃദ്ധരുമായ മുസ്‌ലിം യാചക ദമ്പതികളെക്കൊണ്ട് ‘ജയ് ശ്രീറാം’ വിളിപ്പിക്കുന്ന വീഡിയോ പുറത്ത്. 67 കാരനായ അബുൽ ബഷീറിനെയും 61 കാരിയായ ബോധ്‌ന ബീബിയെയുമാണ് ‘ജയ് ശ്രീറാം, ജയ് മാതാ’ എന്നീ മന്ത്രങ്ങൾ ചൊല്ലിച്ചത്. ദമ്പതികളുടെ കൈയ്യിലേക്ക് ‘ഓം’ എന്നെഴുതിയ പതാക കൊടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
തങ്ങൾ മുസ്‌ലിം ആയതുകൊണ്ടും, ഹിന്ദു ഭൂരിപക്ഷ മേഖലയിലേക്ക് കടന്നു എന്നതുകൊണ്ടും കൊല്ലും എന്നായിരുന്നു അവരുടെ ഭീഷണിയെന്ന് അബുൽ ബഷീർ പറഞ്ഞു. അവർ തന്നെയും ഭാര്യയെയും മർദ്ദിക്കാൻ തുടങ്ങിയെന്നും തന്റെ ഭാര്യ തന്റെ ജീവനുവേണ്ടി അവരോട് അപേക്ഷിച്ചുവെന്നും ഇനി ഒരിക്കലും ഈ ഭാഗത്തേക്ക് വരില്ലെന്നും ഇപ്പോൾ പോകാൻ അനുവദിക്കണമെന്നും അപേക്ഷിച്ചുവെന്ന് അബുൽ ബഷീർ പറഞ്ഞു. എന്നാൽ ഇവയൊന്നും അക്രമികൾ ചെവിക്കൊണ്ടില്ല.
പ്രദേശത്ത് നടക്കുന്ന സംഘർഷങ്ങളെ കുറിച്ച് അറിയില്ലായിരുന്നുവെന്നും, അറിഞ്ഞിരുന്നെങ്കിൽ പോകില്ലായിരുന്നുവെന്നും ബഷീർ പറഞ്ഞു.
അതേസമയം, തങ്ങൾക്കിതുവരെ ഇതു സംബന്ധിച്ച് പരാതിയൊന്നും കിട്ടിയിട്ടില്ലെന്നാണ് അന്ദൽ പൊലീസിന്റെ വിശദീകരണം. ഭയന്നതുകാരണം ആകെ പേടിച്ചുവിറച്ചാണ് തങ്ങൾ വീട്ടിൽ പോലും എത്തിയതെന്നും, പരാതിയുമായി പൊലീസ് സ്റ്റേഷനിൽ പോകാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല തങ്ങളെന്നും പറയുന്നു ബേധ്ന ബീബി.
Muslim couple forced to chant jai sri ram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here