കാണികളെ അമ്പരപ്പിച്ച് രമേശ് പിഷാരടി അവാർഡ് വേദിയിൽ തല മൊട്ടയടിച്ചു

രമേശ് പിഷാരടിയുടെ തമാശകൾ ആരാധകർക്ക് ഏറെ ഇഷ്ടമാണ്. സെക്കന്റുകൾകൊണ്ട് ഇറക്കുന്ന കൗണ്ടറുകൾ കേട്ട് വയറുവേദനിക്കും വിധം ചിരിക്കാത്ത മലയാളികളും ഇല്ല,  എന്നാൽ കഴിഞ്ഞ ദിവസം ഫ്ളവേഴ്സ് ടിവി ഇന്ത്യൻ ഫിലിം അവാർഡ്സ് വേദിയിൽ നിന്ന് രമേശ് പിഷാരടി ഒരു കടുംകൈ ചെയ്തു. പരസ്യമായി വേദിയിൽ വച്ച് മൊട്ടയടിച്ചു. നടൻ ജയറാമിന്റെ നിർദേശപ്രകാരമായിരുന്നു ഈ മൊട്ടയടി.

രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമായ പഞ്ചവർണ്ണ തത്തയിൽ ജയറാം തലമൊട്ടയടിച്ച് വേറിട്ട വേഷത്തിലാണ് എത്തുന്നത്. അന്ന് ജയറാമിന് പിന്തുണ പ്രഖ്യാപിച്ച രമേശ് പിഷാരടി രക്ഷപെട്ട് നടക്കുകയായിരുന്നു. എന്നാൽ ഫ്ളവേഴ്സ് ഫിലിം അവാർഡ്സ് വേദിയിൽ അവതാരക വേഷത്തിലെത്തിയ ജയറാം രമേശ് പിഷാരടിയെ കയ്യോടെ പിടികൂടുകയായിരുന്നു.   വേദിയിൽ വച്ച് തല മൊട്ടയടിക്കാൻ ആവശ്യപ്പെട്ടു. ചെണ്ട മേളത്തിന്റെ അകമ്പടിയോടെയായിരുന്നു മൊട്ടയടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top