ഭാരത ബന്ദ് അക്രമാസക്തം; നാല് മരണം

പട്ടികജാതി/ വർഗ പീഡന നിയമം ദുരുപയോഗപ്പെടുത്തുന്നതിൽ പ്രതിഷേധിച്ച് വിവിധ ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദിൽ ഉത്തരേന്ത്യയിൽ പരക്കെ അക്രമം. അക്രമത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം നാലായി. പലയിടത്തും ജില്ലാ ഭരണകൂടം നിരോധനാജ്ഞ പുറപ്പെടുവിച്ചു.
രാജസ്ഥാനിൽ കാറുകൾക്കും വീടിനും തീയിട്ടു. ട്രെയിനുകൾ തടയുകയും കല്ലേറുണ്ടാകുകയും ചെയ്തു. പലയിടങ്ങളിലും റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാർ കുടുങ്ങിക്കിടക്കുകയാണ്. സംഘർഷ സാധ്യത കണക്കിലെടുത്ത് വിവിധ മേഖലകളിൽ പോലീസിനെയും സൈന്യത്തിനെയും വിന്യസിച്ചിട്ടുണ്ട്.
പഞ്ചാബിൽ സർക്കാർ പൊതുഗതാഗതം നിർത്തിവച്ചിരിക്കുകയാണ്. മൊബൈൽ ഇന്റർനെറ്റ് സേവനങ്ങളും തടഞ്ഞിരിക്കുകയാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here