പണി മുടക്ക് തുടങ്ങി

സ്ഥിരം തൊഴിൽ എന്ന വ്യവസ്ഥ ഒഴിവാക്കി നിശ്ചിതകാല തൊഴിൽ എന്ന രീതി നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത പണി മുടക്ക് തുടങ്ങി. ഇന്നലെ രാത്രി അർദ്ധപാത്രി മുതൽ ഇന്ന് അർധരാത്രി വരെയാണു പണിമുടക്ക്. വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലാണു പണിമുടക്ക്. പണിമുടക്കുന്ന തൊഴിലാളികൾ ഇന്നു തിരുവനന്തപുരത്ത് രാജ്ഭവനിലേക്കും മറ്റു ജില്ലകളിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്കും മാർച്ചും ധർണയും നടത്തും.
ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. ബാങ്ക്- ഇൻഷ്വറൻസ്, ബിഎസ്എൻഎൽ, കേന്ദ്ര-സംസ്ഥാന സർക്കാർ സർവീസ് ജീവനക്കാർ, അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കും. പാൽ- പത്ര വാഹനങ്ങൾ, വിവാഹം, ആംബുലൻസ് സർവീസ് എന്നിവയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here