വിവാഹ വീഡിയോ മോർഫിങ്; സ്റ്റുഡിയോ ഉടമകൾ അറസ്റ്റിൽ

കോഴിക്കോട് വടകരയിൽ വിവാഹ വീഡിയോകളിൽ നിന്ന് ചിത്രങ്ങൾ അടർത്തി മാറ്റി മോർഫിങ് നടത്തിയ അശ്ലീലമായി പ്രചരിപ്പിച്ച സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സദയം സ്റ്റുഡിയോ ഉടമകളായ സതീശൻ,ദിനേശൻ എന്നിവരാണ് പിടിയിലായത്.
ഒളിവിൽ കഴിയവേ വയനാട്ടിൽ നിന്നാണ് ഇരുവരേയും പോലീസ് കസ്റ്റഡിയിൽ എടുത്തത്. വടകരയിൽ എത്തിച്ച ഇരുവരേയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. കേസിലെ പ്രധാന പ്രതിയും വിഷ്വൽ എഡിറ്ററുമായ ബിബീഷ് ഉടൻ പിടിയിലാകുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here