നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് ബഹിരാകാശ നിലയം ദക്ഷിണ പസഫിക്കിൽ പതിക്കും

നിയന്ത്രണം നഷ്ടമായ ചൈനീസ് ബഹിരാകാശനിലയം ടിയാൻഗോംഗ്-1 ദക്ഷിണ പസഫിക്കിൽ പതിക്കുമെന്ന് സൂചന. ബഹിരാകാശനിലയം ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചതായി ശാസ്ത്രജ്ഞർ അറിയിച്ചു. 2011 സെപ്റ്റംബർ 29-നു വിക്ഷേപിച്ചതാണു ടിയാൻഗോംഗ് അഥവാ സ്വർഗീയകൊട്ടാരം എന്ന പേരിലുള്ള ബഹിരാകാശ നിലയം. അന്ന് എട്ടര ടൺ ഭാരവും 10.5 മീറ്റർ നീളവും ഉണ്ടായിരുന്നു. ഇപ്പോൾ ഭാരം ഏഴു ടണ്ണാണ്. 2016 മാർച്ചിലാണ് ഈ നിലയം നിയന്ത്രണം വിട്ട് സഞ്ചാരം തുടങ്ങിയത്.
നിലയത്തിന്റെ ഭൂരിഭാഗവും ഭൗമാന്തരീക്ഷവുമായുള്ള ഘർഷണത്തിൽ കത്തിത്തീരാനാണു സാധ്യത. ഇന്ധനടാങ്ക്, റോക്കറ്റ് എൻജിൻ തുടങ്ങിയ കട്ടികൂടിയ ഭാഗങ്ങൾ പൂർണമായി കത്തിത്തീരാൻ സാധ്യതയില്ല. ഇവ ഭൂമിയിൽ പതിച്ചേക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here