ഇടുക്കിയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് മൂന്ന് മരണം

വിനോദയാത്രയ്ക്ക് പോയ മൂന്ന് പേർ കാർ പുഴയിലേക്ക് വീണ് മരിച്ചു. ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്.
കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ ഇരുമ്പുപാലം ചെറായി പാലത്തിന് സമീപം ദേവിയാർ പുഴയിലേക്കാണ് കാർ മറിഞ്ഞത്. മരിച്ചവർ തൃശൂർ അതിരപ്പള്ളി സ്വദേശികളാണ്.
മൂന്നാർ സന്ദർശനത്തിന് ശേഷം തിരിച്ച് അങ്കമാലിയിലേക്ക് പോകുമ്പോൾ നിയന്ത്രണംവിട്ട കാർ പുഴയിലേക്ക് മറിയുകയായിരുന്നു. അതിരപ്പള്ളി എലിഞ്ഞപ്ര പായിപ്പൻ വീട്ടിൽ ജോയ്, ഭാര്യ ഷാലി, ഇവരുടെ കൊച്ചു മകൾ സാറാ എന്നിവരാണ് മരിച്ചത്. ജീന ജിസ്‌ന, ജീവൻ, ജിസ്‌നയുടെ ഭർത്താവ് ജിയോ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില അതീവ ഗുരുതരാവസ്ഥയിലാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here