കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജില്‍ പിതാവിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധമറിയിച്ച് സൈന നെഹ്‌വാള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജില്‍ പിതാവിന് പ്രവേശനം നിഷേധിച്ച ഗെയിംസ് നടത്തിപ്പുകാരുടെ സമീപനത്തില്‍ രൂക്ഷമായ പ്രതികരണവുമായി സൈന നെഹ്‌വാള്‍ രംഗത്ത്. ഓസ്‌ട്രേലിയലിലെ ഗോള്‍ഡ് കോസ്റ്റിലാണ് ഇത്തവണത്തെ കോമണ്‍വെല്‍ത്ത് നടക്കുന്നത്.
ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ‘എക്‌സ്ട്രാ ഒഫിഷ്യല്‍’ വിഭാഗത്തിലാണ് സൈനയുടെ പിതാവ് ഹര്‍വീര്‍ സിങ് നെഹ്‌വാളിന്റെ പേര് കായിക മന്ത്രാലയം ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ പിന്നീട് ഗെയിംസ് വില്ലേജില്‍ വച്ച് സൈനയുടെ പിതാവിന് പ്രവേശനം നിഷേധിക്കുകയായിരുന്നു. നാളെ തുടങ്ങുന്ന ഗെയിംസ് ഏപ്രില്‍ 15നാണ് അവസാനിക്കുക.
പ്രവേശനം അനുവദിക്കില്ലെന്ന കാര്യം നേരത്തേ അറിയിക്കാതിരുന്നതിനെ കുറിച്ച് സൈന ചോദ്യം ചെയ്തു. ഇങ്ങനെ ഒരു പ്രതിസന്ധിയുണ്ടെങ്കില്‍ നേരത്തേ അറിയിക്കണമായിരുന്നു. പിതാവിന് എന്റെ മത്സരങ്ങള്‍ കാണാന്‍ കഴിയില്ല. മത്സരം കാണാനും പ്രോത്സാഹിപ്പിക്കാനും പിതാവ് എപ്പോഴും കൂടെയുണ്ടാകാറുണ്ട്. ഇത്തവണ അതിന് സാധിക്കാത്തതില്‍ സങ്കടമുണ്ടെന്നും സൈന ട്വീറ്ററില്‍ കുറിച്ചു.
I wanted his support as I regularly take him for my competitions …but i didn’t understand why nobody informed me all this earlier .. that he can’t enter anywhere #CommonwealthGames2018
— Saina Nehwal (@NSaina) April 2, 2018
He can’t c my matches and he can’t enter the village nor he can meet me in anyway .. what kind of support is this ..@thecgf
— Saina Nehwal (@NSaina) April 2, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here