പട്ടിക ജാതി-വര്‍ഗ പീഡന നിയമം ലഘൂകരിച്ച കോടതി വിധിക്കെതിരെയുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും

Supreme Court India

പട്ടികജാതി- വര്‍ഗ പീഡന നിയമം നഘൂകരിച്ച സുപ്രീം കോടതി ഇടപെടലിനെതിരായ ഹര്‍ജി ഇന്ന് അടിയന്തരമായി പരിഗണിക്കും. ദളിത് സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ചൂടുപിടിക്കുന്ന സാഹചര്യത്തിലാണ് ഹര്‍ജി പരിഗണിക്കാന്‍ കോടതി തയ്യാറായിരിക്കുന്നത്. ഇന്ന് ഉച്ചക്ക് രണ്ടിന് തുറന്ന കോടതിയില്‍ സുപ്രീം കോടതി ഹര്‍ജി പരിഗണിക്കും. കേന്ദ്രസര്‍ക്കാര്‍ ഇന്നലെ നല്‍കിയ പുനഃപരിശോധന ഹര്‍ജിയാണ് ഇന്ന് പരിഗണിക്കുക. അതേസമയം, ദളിത് സംഘടനകള്‍ നടത്തിയ പ്രക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം പത്ത് ആയി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top