സിബിഎസ്ഇ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും സുപ്രീംകോടതി തള്ളി

സിബിഎസ്ഇ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും സുപ്രീംകോടതി തള്ളി. സിബിഎസ്ഇയുടെ ഭരണപരമായ കാര്യത്തിൽ ഇടപെടാൻ അവകാശമില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.

ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിടാനാകില്ല. ഇക്കാര്യത്തിൽ സിബിഎസ്ഇ നടപടി സ്വീകരിച്ചുകൊള്ളുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

ചോദ്യപ്പേപ്പർ ചോർച്ചയിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹർജി. ഡൽഹിയിലും ഹരിയാനയിലും മാത്രമായി പുനഃപരീക്ഷ നടത്തുന്നതിനെയും ബാക്കിയുള്ള സംസ്ഥാനങ്ങളിൽ നടത്താത്തതിനെയും ചോദ്യം ചെയ്തുള്ള ഏഴോളം ഹർജികളും കോടതിയിൽ സമർപ്പിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top