മറ്റൊരു മെസ്സേജിങ് ആപ്പിലും ഇല്ലാത്ത ഫീച്ചറുമായി വാട്‌സാപ്പ്

whatsapp introduces today view feature

മറ്റൊരു മെസ്സേജിങ് ആപ്പിലും ഇല്ലാത്ത ഫീച്ചറുമായി വാട്‌സാപ്പ് വരുന്നു. വാട്ട്‌സ്ആപ്പ് ബീറ്റ ഇൻഫോ എന്ന ടെക് സൈറ്റാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്.

ടുഡേ വ്യൂ എന്നാണ് ഫീച്ചറിന്റെ പേര്. ഒരു ദിവസത്തെ ചാറ്റും, സ്റ്റാറ്റസും ഒരു വിഡ്ജറ്റിൽ വളരെ ലളിതമായി കാണാം എന്നതാണ് ഇതിൻറെ പ്രത്യേകത. ഈ വിഡ്ജറ്റിൽ തന്നെ ആപ്പിൽ കയറാതെ സന്ദേശങ്ങൾ കാണുവാനും, സ്റ്റാറ്റസ് കാണുവാനും സൗകര്യം ഒരുക്കുന്ന ഈ വിഡ്ജറ്റിൽ. ഫോൺ സ്‌ക്രീൻ ലോക്ക് ചെയ്താലും ശബ്ദ സന്ദേശങ്ങൾ പ്ലേ ചെയ്യാം.

ആദ്യഘട്ടത്തിൽ ഐഒഎസ് ഫോണുകളിലാണ് ഈ ഫീച്ചർ ലഭിക്കുക. ഐഒഎസിന്റെ അടുത്ത അപ്‌ഡേറ്റിൽ ഫീച്ചർ ലഭിക്കുമെന്നാണ് സൂചന.

 

whatsapp introduces today view feature

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top