‘ശ്വാസകോശം സ്‌പോഞ്ച് പോലെയാണ്…’; ആ പരസ്യത്തിലെ പെണ്‍കുട്ടി ഇപ്പോള്‍ താരമാണ്

സിനിമ കാണാന്‍ തിയേറ്ററുകളിലെത്തുമ്പോഴുള്ള ശ്വാസകോശം സ്‌പോഞ്ച് പോലെയാണെന്ന പരസ്യം എല്ലാ പ്രേക്ഷകര്‍ക്കും ഓര്‍മ്മയുള്ളതാണ്. ആ പരസ്യത്തില്‍ നിഷ്‌കളങ്കമായ മുഖത്തോടെ പുക വലിക്കുന്ന പിതാവിന്റെ മടിയില്‍ ഇരിക്കുന്ന പെണ്‍കുട്ടിയെ ശ്രദ്ധിച്ചിട്ടില്ലേ? ആ പരസ്യത്തില്‍ അഭിനയിച്ചത് സിമ്രാന്‍ നടേക്കര്‍ എന്ന പെണ്‍കുട്ടിയാണ്. സിമ്രാന്‍ നടേക്കര്‍ ഇന്ന് ഒരു താരമാണ്.
എട്ട് വയസ് പ്രായമുള്ളപ്പോഴാണ് സിമ്രാന്‍ ആ പരസ്യത്തില്‍ അഭിനയിച്ചത്. തുടര്‍ന്ന് 150ലധികം പരസ്യചിത്രങ്ങളിലും നിരവധി ബോളീവുഡ് സിനിമകളിലും സിമ്രാന്‍ വേഷമിട്ടു. ഇപ്പോള്‍ 16 വയസുണ്ട് സിമ്രാന്. ബോളിവുഡിന് ശേഷം കന്നഡ സിനിമയില്‍ നായിക വേഷത്തിലെത്തുകയാണ് സിമ്രാന്‍ ‘ കാജള്‍’ എന്ന കന്നട ചിത്രത്തിലാണ് സിമ്രാന്‍ വേഷമിടുന്നത്. സുമന്ത് ക്രാന്തിയാണ് സംവിധായകന്‍. പ്രണയം പ്രമേയമാകുന്ന ചിത്രത്തില്‍ നായികാ വേഷത്തിലാണ് സിമ്രാന്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here