കുപ്പിവെള്ളത്തിന് വില കുറയ്ക്കാതെ വില്‍പ്പനക്കാര്‍; ഇപ്പോഴും ഈടാക്കുന്നത് 20 രൂപ തന്നെ!!!

നിര്‍മ്മാതാക്കള്‍ വില കുറച്ചിട്ടും കുപ്പിവെള്ളത്തിന് വില കുറക്കാതെ വില്‍പ്പനക്കാര്‍. ബഹുരാഷ്ട്രകമ്പനികള്‍ ഒഴികെ 100 ഓളം കുപ്പിവെള്ള നിര്‍മ്മാതാക്കളാണ് കുപ്പിവെള്ളത്തിന് വില കുറച്ചിരിക്കുന്നത്. 12 രൂപയ്ക്ക് കുപ്പിവെള്ളം വില്‍ക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നെങ്കിലും വില്‍പ്പനക്കാര്‍ വില്‍ക്കുന്നത് ഇപ്പോഴും 20 രൂപയ്ക്ക് തന്നെയാണ്. നിര്‍മ്മാതാക്കള്‍ 8 രൂപയ്ക്ക് നല്‍കുന്ന വെള്ളമാണ് വില്‍പ്പനക്കാര്‍ 20 രൂപയ്ക്ക് കച്ചവടം നടത്തുന്നത്. വെള്ളകുപ്പികളില്‍ എംആര്‍പി റേറ്റ് ഇപ്പോഴും 20 രൂപ എന്നായതിനാല്‍ കച്ചവടക്കാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി. സംസ്ഥാനത്തെ 140 കുപ്പിവെള്ള നിര്‍മാതാക്കളില്‍ 100 പേരാണ് വില കുറച്ച് വെള്ളം വില്‍ക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ കടയുടമകള്‍ വില കുറച്ചല്ല വില്‍ക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here