ജയസൂര്യയുടെ കായല്‍ കയ്യേറ്റം പൊളിക്കുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ

ചെലവന്നൂർ കായൽ കയ്യേറി നടൻ ജയസൂര്യ നിർമിച്ച മതിൽ പൊളിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. കോർപ്പറേഷൻ നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജയസൂര്യ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഹൈക്കോടതി നടപടി. ജയസൂര്യ കായൽ കൈയേറി നിർമിച്ച ബോട്ട് ജെട്ടി കോർപറേഷൻ ബുധനാഴ്ച പൊളിച്ചു നീക്കിയിരുന്നു. ജെട്ടി പൊളിച്ചുമാറ്റാനുള്ള കൊച്ചി കോർപറേഷന്റെ നടപടികൾ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ട്രൈബ്യൂണൽ പിൻവലിച്ചതിനെ തുടർന്നായിരുന്നു കോർപറേഷന്റെ നടപടി. അതേസമയം കയ്യേറ്റമാണോയെന്ന കാര്യത്തിൽ വ്യക്തതയുണ്ടാകാത്തതിനാൽ ജെട്ടിയോട് ചേർന്നു നിർമിച്ച ചുറ്റുമതിൽ പൊളിച്ചിരുന്നില്ല. ഈ മതിൽ പൊളിക്കുന്നതാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here