കോമണ്‍വെല്‍ത്ത് ഗെയിംസ്; ആദ്യ സ്വര്‍ണം നേടി ഇന്ത്യ

ഗോള്‍ഡ് കോസ്റ്റ് 21-ാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. വനിതകളുടെ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മീരാഭായി ചാനുവിനാണ് സ്വര്‍ണ നേട്ടം. മീരാഭായി ചാനു റെക്കോര്‍ഡ് നേട്ടത്തോടെയാണ് സ്വര്‍ണം സ്വന്തമാക്കിയത്. വനിതകളുടെ 48 കിലോഗ്രാം ഭാരോദ്വഹനത്തിലാണ് മീരാഭായിയുടെ സ്വര്‍ണനേട്ടം. ഭാരോദ്വഹനത്തില്‍ പുരുഷ വിഭാഗം മത്സരത്തിലായിരുന്നു ഇന്ത്യ 21-ാം കോമണ്‍വെല്‍ത്ത് ഗെയിംസിലെ മെഡല്‍ പട്ടിക തുറന്നത്. പുരുഷന്മാരുടെ 56 കിലോ കിലോഗ്രാം ഭാരോദ്വഹനത്തിൽ പി.ഗുരുരാജ വെള്ളി മെഡൽ സ്വന്തമാക്കിയതാണ് ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടം. കർണം മല്ലേശ്വരിയാണ് ഇതിന് മുമ്പ് വനിതകളുടെ ഭാരോദ്വാഹനത്തിൽ ഇന്ത്യയ്ക്ക് വേണ്ടി സ്വർണംനേടിയിട്ടുള്ളത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here