Advertisement

ഒഡീഷയില്‍ ബിജെഡി തകരും; അമിത് ഷാ

April 5, 2018
0 minutes Read
Amit Sha 1

ഒഡീഷയില്‍ ബിജെഡി അധികാരത്തില്‍ നിന്ന് പുറത്താകുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഒഡീഷയില്‍ ജനങ്ങള്‍ ബിജെപിയെ അംഗീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു. ഒഡീഷയെ ബിജെഡി മറന്നെന്നും ഒഡീഷ ഭരിക്കുന്ന അവര്‍ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും അമിത് ഷാ ആരോപിച്ചു. 18 വര്‍ഷമായി ഭരണം തുടരുന്ന ഗവണ്‍മെന്‍റിന് ശുദ്ധജലം പോലും ഉറപ്പു വരുത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഗവണ്‍മെന്‍റിനെതിരായ രോഷം ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. ജനങ്ങളോട് സംസാരിച്ചപ്പോള്‍ മാറ്റം അതിന്‍റെ വഴിയിലാണെന്ന് എനിക്ക് ഉറച്ചു പറയാമെന്നും അമിത് ഷാ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top