നിയമസഭയില്‍ മെഡിക്കല്‍ ബില്ലിനെ പിന്തുണച്ചത് മാനുഷിക പരിഗണന മൂലം; രമേശ് ചെന്നിത്തല

Ramesh Chennithala 1

കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ ചട്ടവിരുദ്ധ നിയമനം നിയമപരമാക്കാന്‍ ഉദ്ദേശിച്ച് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെ പ്രതിപക്ഷം പിന്തുണച്ചത് വിദ്യാര്‍ത്ഥികളുടെ ഭാവിയെ ഓര്‍ത്തും മാനുഷിക പരിഗണനയാലുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് സുപ്രീം കോടതി തള്ളി കളഞ്ഞ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്റെ അഭിപ്രായപ്രകടനം. പഠനം ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിക്കാത്ത തരത്തിലുള്ള ബില്‍ ആയതിനാല്‍ പ്രതിപക്ഷം പിന്തുണക്കാന്‍ തീരുമാനിക്കുകയായിരുന്നു. സ്വാശ്രയ മാനേജുമെന്റുകളുടെ കൊള്ളയ്ക്ക് യുഡിഎഫ് കൂട്ടുനില്‍ക്കില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെ നിയമസഭയില്‍ വി.ടി. ബല്‍റാം എംഎല്‍എ എതിര്‍ത്തിരുന്നു. ബല്‍റാം എം.എല്‍.എയുടെ എതിര്‍പ്പിനെ തള്ളിയാണ് പ്രതിപക്ഷവും ഓര്‍ഡിനന്‍സിന് പിന്തുണ പ്രഖ്യാപിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top