രണ്ടാനച്ഛന്റെ ക്രൂരമർദ്ദനം; മൂന്ന് വയസ്സുകാരി കൊല്ലപ്പെട്ടു

step father beat three year old to death

മൂന്ന് വയസ്സുകാരി രണ്ടാനച്ഛന്റെ ക്രൂരമർദ്ദനത്തിൽ കൊല്ലപ്പെട്ടു. ന്യൂയോർക്കിലെ ക്യൂൻസിലാണ് സംഭവം. ബെല്ല എഡ്വേർഡ് എന്ന മൂന്നു വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടാനച്ഛനായ മാർക്ക് ജെൻകിൻസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മാതാവ് ഷമിക ഗൊൺസാലസ് ജോലിക്ക് പോയി തിരികെ വീട്ടിലെത്തിയപ്പോഴാണ് അബോധാവസ്ഥയിൽ കിടക്കുന്ന ബെല്ലയെ കണ്ടത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

പോസ്റ്റുമാർട്ടത്തിൽ കുഞ്ഞിൻറെ അടിവയറ്റിൽ ഏറ്റ കനത്ത പ്രഹരമാണ് മരണത്തിൽ കലാശിച്ചതെന്നാണ് ഡോക്ടർമാരുടെ നിഗമനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top