അഴിമതി കുറ്റം; മുന്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന് 24 വര്‍ഷം തടവ്

അധികാരത്തിലിരിക്കെ അഴിമതി നടത്തിയ കുറ്റത്തിന് മുന്‍ ദക്ഷിണ കൊറിയന്‍ പ്രസിന്റ് പാര്‍ക്ക് ഗ്യൂന്‍ ഹൈയ്ക്ക് 24 വര്‍ഷം തടവ് ശിക്ഷ. പത്ത് മാസം നീണ്ടുനിന്ന വിചാരണയ്ക്കൊടുവിലാണ് പാര്‍ക്ക് കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്. 2013ല്‍ ആണ് പാര്‍ക്ക് ദക്ഷിണ കൊറിയയുടെ അദ്യ വനിതാ പ്രസിഡന്റായി അധികാരമേറ്റത്. അധികാര ദുര്‍വിനിയോഗം നടത്തിയതിനും കോഴവാങ്ങിയതുമാണ് പാര്‍ക്കിനെതിരെയുള്ള പ്രധാന കുറ്റങ്ങള്‍. പതിനെട്ട് കുറ്റങ്ങളാണ് പാര്‍ക്കിനെതിരെ ചുമത്തിയിരുന്നത്. അഴിമതി ആരോപണങ്ങളുടെ പേരില്‍ 2017ല്‍ ആണ് പാര്‍ക്ക് ഗ്യൂന്‍ ഹൈയെ ഇംപീച്ച്മെന്റിലൂടെ പുറത്താക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here