Advertisement

‘ഉമ്മൻ ചാണ്ടിയോടുള്ള ആദരവ് നിലനിർത്തണം, പുതുപ്പള്ളിയിൽ മിനിസിവിൽ സ്റ്റേഷൻ തുടങ്ങാൻ തയാറാകണം’; ചാണ്ടി ഉമ്മൻ

6 hours ago
1 minute Read

മരണത്തിൽ പോലും ഒരാൾക്ക് വിജയം ഉണ്ടാകുന്നുവെന്നതിന്റെ ഉദാഹരണമാണ് ഉമ്മൻ ചാണ്ടിയെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ ട്വന്റിഫോറിനോട്. പുതുപ്പള്ളിയുടെ മനസാണ് കേരളത്തിന്റെയും രാജ്യത്തിന്റെയും. പുതുപ്പള്ളിയിൽ മിനിസിവിൽ സ്റ്റേഷൻ തുടങ്ങാൻ സർക്കാർ തയ്യാറാകണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

ആദരവ് നിലനിർത്താൻ സിവിൽ സ്റ്റേഷൻ കൊണ്ട് വരുമെന്നാണ് പഞ്ചായത്ത് പറയുന്നത്. എത്രയും വേഗം ഫണ്ട് അനുവദിച്ച് നിർമ്മാണം തുടങ്ങാൻ തയ്യാറാകണം. ഉമ്മൻ ചാണ്ടിയുടെ ജനകീയ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് നടക്കുന്നത്. പുതുപ്പള്ളിയുടെ മനസാണ് കേരളത്തിൻ്റെയും രാജ്യത്തിൻ്റെയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉമ്മൻചാണ്ടി എന്നൊരു സംസ്കാരം തന്നെ കോൺഗ്രസ് പാർട്ടിയിൽ വന്നുകൊണ്ടിരിക്കുന്നുവെന്ന് ഭാര്യ മറിയാമ്മ ഉമ്മൻ ട്വന്റിഫോറിനോട് പറഞ്ഞു. ഉമ്മൻചാണ്ടി ഒരിക്കലും അക്രമ രാഷ്ട്രീയം പ്രോത്സാഹിച്ചിരുന്നില്ല. കുറഞ്ഞ സംസാരവും കൂടുതൽ പ്രവർത്തിയും ആയിരുന്നു ഉമ്മൻചാണ്ടിക്കെന്നും മറിയാമ്മ ഉമ്മൻ പറഞ്ഞു. ഉമ്മൻ ചാണ്ടി ഇന്നും എല്ലാവരുടേയും മനസിലുണ്ടെന്നും മറിയാമ്മ ഉമ്മൻ കൂട്ടിച്ചേർത്തു.

അതേസമയം കോട്ടയത്ത് നടക്കുന്ന കെ.പി.സി.സിയുടെ നേതൃത്വത്തിലുള്ള ഉമ്മൻചാണ്ടി സ്മൃതി സംഗമം ഉദ്ഘാടനത്തിന് രാഹുൽ ഗാന്ധിയെത്തും. ഇന്നലെ കേരളത്തിൽ എത്തിയ രാഹുൽ ഗാന്ധി ഇന്ന് രാവിലെ ഒൻപത് മണിക്ക് ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എത്തി പുഷ്പാർച്ചന നടത്തും.

Story Highlights : Mini civil station in Puthuppally, Chandy Oommen

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top