Advertisement

യൂത്ത് കോൺഗ്രസ് പരിപാടി ഞാൻ ഏറ്റിരുന്നില്ല, രമ്യാ ഹരിദാസാണ് പങ്കെടുക്കാം എന്ന് ഉറപ്പ് നൽകിയത്: ചാണ്ടി ഉമ്മൻ

2 hours ago
2 minutes Read

കോഴിക്കോട്ടെ യൂത്ത് കോൺഗ്രസ് പരിപാടി താൻ ഏറ്റിരുന്നില്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. രമ്യാ ഹരിദാസ് ആണ് പരിപാടിയിൽ പങ്കെടുക്കാം എന്ന് ഉറപ്പ് നൽകിയത്. സാഹചര്യം ഉണ്ടെങ്കിൽ പങ്കെടുക്കാം എന്ന് മാത്രമാണ് അറിയിച്ചത്.

നിമിഷ പ്രിയ കേസുമായി ബന്ധപ്പെട്ട് വിദേശത്താണ് ഉണ്ടായിരുന്നത്. പുലർച്ചെയാണ് കോഴിക്കോട് എത്തിയത്. രാവിലെ മണ്ഡലം പ്രസിഡന്റിനെ വിളിച്ചപ്പോൾ പരിപാടി കഴിഞ്ഞെന്ന് പറഞ്ഞു. എല്ലാ കാര്യങ്ങളിലും വിവാദം ഉണ്ടാക്കുന്നത് ശരിയായ നിലപാടല്ല. സാഹചര്യം ഉണ്ടെങ്കിൽ മാത്രമെ പങ്കെടുക്കു അറിയിച്ചിരുന്നുവെന്നും ചാണ്ടി ഉമ്മൻ മറുപടി നൽകി.

എന്നാൽ ചാണ്ടി ഉമ്മൻ പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നുവെന്ന് യൂത്ത് കോൺഗ്രസ് സൗത്ത് നിയോജക മണ്ഡലം പ്രസിഡൻ്റ് പി. പി. റമീസ് അറിയിച്ചു. ഒരാഴ്ച മുമ്പാണ് ക്ഷണിച്ചത്. DCC പ്രസിഡൻ്റും രാവിലെ ചാണ്ടിയെ വിളിച്ചിരുന്നു. പാർട്ടിയെ സ്നേഹിക്കുന്ന ആർക്കും പരിപാടിയിൽ നിന്ന് വിട്ട് നിൽക്കാൻ പറ്റില്ല. യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനും ഹൈക്കമാൻ്റിനും KPCC ക്കും പരാതി നൽകുമെന്നും റമീസ് അറിയിച്ചു.

കോഴിക്കോട് നഗരത്തില്‍ ഉണ്ടായിട്ടും ചാണ്ടി ഉമ്മന്‍ പരിപാടിയില്‍ നിന്നും വിട്ടുനിന്നതില്‍ ഡിസിസി കടുത്ത അതൃപ്തിയിലാണ്. ചാണ്ടി ഉമ്മൻ എം എൽ എ പരിപാടിയിൽ പങ്കെടുക്കാതിരുന്നത് ശരിയായില്ലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ വ്യക്തമാക്കി.

പരിപാടിയിൽ പങ്കെടുക്കാൻ ചാണ്ടിയോട് ആവശ്യപ്പെട്ടത് ഡിസിസി നേതൃത്വമാണ്. കോഴിക്കോട് ഉണ്ടായിട്ടും എന്തുകൊണ്ട് പരിപാടിയിൽ പങ്കെടുത്തില്ലെന്ന കാര്യത്തിൽ ചാണ്ടി ഉമ്മനോട് വിശദീകരണം ആരായും. എന്തു കൊണ്ട് വിട്ടു നിന്നു എന്ന് അന്വേഷിക്കുമെന്ന് DCC പ്രസിഡൻറ് കെ. പ്രവീൺകുമാർ വ്യക്തമാക്കി.

ചാണ്ടി ഉമ്മനോട് പരിപാടിയിൽ പങ്കെടുക്കാൻ താൻ ആവശ്യപ്പെട്ടതാണ്. വിട്ടുനിന്നെങ്കിൽ അത് തെറ്റാണ്. എന്തുകൊണ്ട് വിട്ട് നിന്നു എന്ന് അറിയില്ല. ചാണ്ടി ഉമ്മൻ ജില്ലയിൽ ഉണ്ടായിരുന്നിട്ടും പരിപാടിക്ക് എത്തിയില്ല . രമ്യ ഹരിദാസാണ് പകരം പങ്കെടുത്തതെന്നും അദ്ദേഹം അറിയിച്ചു. പങ്കെടുക്കാതിരുന്നത് ബോധപൂര്‍വ്വം ആണെങ്കില്‍ തെറ്റാണ്. ഗ്രൂപ്പ് വഴക്കൊന്നുമില്ലെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.

Story Highlights : chandy oommen response on youth congress program

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top