എസ്എസ്‌സി, പിഎസ്‌സി പരീക്ഷകള്‍ക്ക് ചിത്രീകരണ സംവിധാനം വേണം; സുപ്രീം കോടതി

എസ്എസ്‌സി, പിഎസ്‌സി പരീക്ഷകളുടെ നടത്തിപ്പ് വീഡിയോയില്‍ ചിത്രീകരിക്കണമെന്ന് സുപ്രീംകോടതി. എസ്എസ്‌സി, പിഎസ്‌സി തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ണമായും ചിത്രീകരിക്കണം. പരീക്ഷയും അഭിമുഖവും അടക്കമുള്ളവയുടെ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്യണമെന്നും കോടതി നിഷ്‌കര്‍ഷിച്ചു. ക്രമക്കേടുകള്‍ ഒഴിവാക്കാന്‍ വീഡിയോ ചിത്രീകരണമാണ് നല്ല മാര്‍ഗ്ഗമെന്നും, പരീക്ഷാ സ്ഥലത്തും അഭിമുഖ കേന്ദ്രങ്ങളിലും ക്യാമറകള്‍ സ്ഥാപിക്കണമെന്നും കോടതി പറഞ്ഞിട്ടുണ്ട്. ചിത്രീകരിച്ച ദൃശ്യങ്ങള്‍ മൂന്നംഗ സ്വതന്ത്ര സമിതി പരിശോധിക്കണമെന്നും ജസ്റ്റീസ് ആര്‍ കെ അഗര്‍വാള്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here