വാളയാറിലെ പ്ലസ് വൺ വിദ്യാർഥിനിയുടെ ആത്മഹത്യ: മൂന്ന് പേർ അറസ്റ്റിൽ

three arrested in connection with valayar plus one student suicide

വാളയാറിൽ പ്ലസ് വൺ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. പെൺകുട്ടിയുടെ കാമുകൻ, അമ്മയുടെ സുഹൃത്തുക്കളായ രണ്ട് പേർ എന്നിവരെയാണ് വാളയാർ പൊലീസ് അറസ്റ്റ് ചെയ്തത്. മൂവരും പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പൊലീസ് പറഞ്ഞു.

പെൺകുട്ടിയുടെ കാമുകൻ ചുള്ളിമട ഇഞ്ചിത്തോട്ടം സ്വദേശി വിപിൻ, അമ്മയുടെ സുഹൃത്തുക്കളും കനാൽപിരിവ് സ്വദേശികളുമായ ജയപ്രകാശ്, വെട്ടകാട്ടിൽ മുഹമ്മദലി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

ചൊവ്വാഴ്ചയാണ് വാളയാർ കനാൽപിരിവിലെ വീട്ടിൽ കോഴിപ്പാറ ഗവൺമെൻറ് ഹയർ സെക്കൻററി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടി തുടർച്ചയായ ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായിരുന്നു. തുടർന്ന് മൂന്ന് പേരെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇവരുടെ അറസ്റ്റാണ് ഇന്നലെ രാത്രിയോടെ രേഖപ്പെടുത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top