കാനഡയിലെ 14 ഹോക്കി താരങ്ങള്‍ക്ക് വാഹാനാപകടത്തില്‍ ദാരുണാന്ത്യം

കാ​ന​ഡ ജൂ​നി​യ​ര്‍ ഐ​സ് ഹോ​ക്കി ടീം ​സ​ഞ്ച​രി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പെ​ട്ടു 14 പേ​ർ മ​രി​ച്ചു. ടി​സ്‌​ഡേ​ലി​ന് സ​മീ​പം താ​ര​ങ്ങ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ഹം​ബോ​ള്‍​ട്ട് ബ്രോ​ങ്കോ​സ് ടീ​മി​ലെ താ​ര​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​ത്.  28 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. 16 നും 21 നും ഇടയില്‍ പ്രായമുള്ള താരങ്ങളാണു അപകടത്തില്‍ പെട്ടത്. വെള്ളിയാഴ്ച പ്രാദേശിക സമയം അഞ്ചു മണിക്കായിരുന്നു അപകടം. ടൂര്‍ണമെന്റില്‍ പങ്കെടുക്കാനുള്ള യാത്രയിലായിരുന്നു താരങ്ങള്‍. നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​തി​ൽ മൂ​ന്നു പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്.

 നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More