വേങ്ങര സ്ഥലമേറ്റെടുപ്പ് സംഘര്‍ഷം; പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് ഡിജിപി

മലപ്പുറം വേങ്ങരയില്‍ ദേശീയപാത സ്ഥമേറ്റെടുക്കല്‍ നടപടിക്കിടയില്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് സംഘര്‍ഷമുണ്ടായ സാഹചര്യം വിലയിരുത്തുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. വേങ്ങരയില്‍ പോലീസിന്റെ ഭാഗത്തുനിന്ന് അതിക്രമങ്ങള്‍ ഉണ്ടായിട്ടില്ല. നാട്ടുകാര്‍ ആദ്യം പോലീസിനു നേരെയാണ് കല്ലേറ് നടത്തിയത്. ഇതേകുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ ഐജിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പോലീസിന്റെ ഭാഗത്തുനിന്ന് അതിക്രമങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് ഐജി പരിശോധിക്കും.
സംഭവത്തിൽ നിരവധി പോലീസുകാർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. അത് കാണാതിരിക്കരുതെന്നും ഡിജിപി പറഞ്ഞു. സമരത്തിന് പിന്നിൽ തീവ്രവാദ സാന്നിധ്യം ഉണ്ടോ എന്ന് ഇപ്പോൾ പറയാനാകില്ല. അതും പരിശോധിക്കുന്നുണ്ടെന്ന് ഡിജിപി വ്യക്തമാക്കി.
വെള്ളിയാഴ്ചയാണ് മലപ്പുറം വേങ്ങരയില്‍ ദേശീയപാത സ്ഥലമേറ്റെടുപ്പിനെതിരെ പ്രതിഷേധവുമായി സ്ഥലത്തെ ജനങ്ങള്‍ എത്തിയതും ഒടുവില്‍ പോലീസുമായി സംഘര്‍ഷത്തിലേര്‍പ്പെട്ടതും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here