Advertisement

ഭീകരാക്രമണസാധ്യത; ഗോവയിൽ ജാഗ്രതാ നിർദ്ദേശം

April 7, 2018
Google News 0 minutes Read
terrorist threat in goa

ഗോവയിൽ ഭീകരാക്രമണസാധ്യത. ഭീകരാക്രമണ സാധ്യതയെ കുറിച്ച് രഹസ്യാന്വേഷണ ഏജൻസികൾ സൂചന നൽകിയതോടെ ഗോവൻ തീരത്തെ കാസിനോകൾക്കും ബോട്ടുകൾക്കും കപ്പലുകൾക്കും സംസ്ഥാന സർക്കാർ സുരക്ഷാ മുന്നറിയിപ്പ് നൽകി.

മത്സ്യബന്ധന ബോട്ടുകളിലൂടെ ഭീകരവാദികൾ എത്താൻ സാധ്യതയുള്ളതായി രഹസ്യാന്വേഷണ ഏജൻസികൾ സൂചന നൽകിയിരുന്നു. ഇതേ തുടർന്നാണ് സർക്കാർ ജാഗ്രതാ നിർദേശം നൽകിയത്. ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് ആക്രമണം നടത്താൻ ഭീകരർ ഒരുങ്ങുന്നതായി കോസ്റ്റ് ഗാർഡാണ് മുന്നറിയിപ്പ് നൽകിയത്. മുംബൈ, ഗുജറാത്ത് തീരത്തും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തീരത്തു പ്രവർത്തിക്കുന്ന എല്ലാ കാസിനോകൾക്കും ജലവിനോദ കേന്ദ്ര നടത്തിപ്പുകാർക്കും തുറമുഖ വകുപ്പ് മുന്നറിയിപ്പ് നൽകിയതായി ഗോവാ തുറമുഖ വകുപ്പുമന്ത്രി ജയേഷ് സാൽഗാവോൻകാർ വാർത്താ ഏജൻസിയായ പി ടി ഐയോട് പറഞ്ഞു. പടിഞ്ഞാറൻ തീരത്ത് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ട് തീരരക്ഷാ സേന പങ്കുവച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here