കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ച് ഒരു മരണം

alappuzha accident killed three of a family

കോട്ടയം നാട്ടകത്ത് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാറോടിച്ചിരുന്ന പാക്കിൽ താഴത്ത് വീട്ടിൽ റേ റോയി തോമസാണ് മരിച്ചത്. കാറിൽ ഒപ്പം ഉണ്ടായിരുന്നയാള്‍ പരിക്കേൽക്കാതെ രക്ഷപെട്ടു.

ഇന്നലെ രാത്രി 11.30ന് നാട്ടകം സിമന്‍റു കവലയിലാണ് അപകടം. മാനന്തവാടിക്ക് പോവുകയായിരുന്ന ബസും ചങ്ങനാശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. റോയി തോമസിന്‍റെ പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം ഉച്ചയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ചിങ്ങവനം പോലീസ് കേസെടുത്തിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top