വിദ്യാര്‍ത്ഥികളുമായി സഞ്ചരിച്ചിരുന്ന സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു

ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ 60 വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സഞ്ചരിക്കുകയായിരുന്ന സ്കൂ​ൾ ബ​സ് കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞു. പ​ഞ്ചാ​ബു​മാ​യി അ​തി​രി​ടു​ന്ന നു​ർ​പു​ർ മേ​ഖ​ല​യി​ൽ തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു അ​പ​ക​ടം. 4 വി​ദ്യാ​ർ​ഥി​ക​ൾ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​താ​യി സം​ശ​യി​ക്കു​ന്നു. വളരെ ആഴമുള്ള കൊക്കയിലേക്കാണ് ബസ് മറിഞ്ഞിരിക്കുന്നത്. പോ​ലീ​സും ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​വും അ​പ​ക​ട​സ്ഥ​ല​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. ഇ​തേ​വ​രെ ആ​ള​പാ​യം സ്ഥി​രീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top