തേനിയില്‍ വാഹനാപകടം; നാല് മലയാളികള്‍ മരിച്ചു

തമിഴ്‌നാട്ടിലെ തേനിയില്‍ വാഹനാപകടം. അപകടത്തില്‍ നാല് പേര്‍ മരിച്ചിട്ടുണ്ട്. ഒരു കുടുംബത്തിലെ നാല് അംഗങ്ങളാണ് മരണപ്പെട്ടത്. മലപ്പുറം അഴിഞ്ഞലത്തുള്ള അബ്ദുൾ റഷീദ് (42), ഭാര്യ റസീന (34), മക്കളായ ലാമിയ, ബാസിത്ത് എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ഇവർ സഞ്ചരിച്ചിരുന്ന കാറിൽ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. മകൻ ഫായീസിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top