കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യ 3-ാം സ്ഥാനത്ത്

ഓസ്‌ട്രേലിയയില്‍ നടക്കുന്ന 21-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യയുടെ മുന്നേറ്റം. നിലവിലെ പോയിന്റ് നിലവാരമനുസരിച്ച് ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. എട്ട് സ്വര്‍ണം നേടിയാണ് ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ഇന്നലെ ഇന്ത്യ നാലാം സ്ഥാനത്തായിരുന്നു. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിംഗില്‍ ജിത്തുറോയി സ്വര്‍ണം നേടിയതോടെയാണ് ഇന്ത്യ നില മെച്ചപ്പെടുത്തിയത്. ജിത്തു നേടിയത് ഇന്ത്യയുടെ എട്ടാം സ്വര്‍ണമാണ്.
എട്ട് സ്വര്‍ണം, നാല് വെള്ളി, അഞ്ച് വെങ്കലം എന്നിവയടക്കം ഇന്ത്യ ആകെ നേടിയിരിക്കുന്നത് 17 മെഡലുകളാണ്. 33 സ്വര്‍ണ മെഡലുകള്‍ അടക്കം 89 മെഡലുകള്‍ സ്വന്തമാക്കിയ ആതിഥേയരായ ഓസ്‌ട്രേലിയയാണ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 20 സ്വര്‍ണ മെഡലുകളുമായി 55 മെഡലുകള്‍ നേടിയിട്ടുള്ള ഇംഗ്ലണ്ടാണ് രണ്ടാം സ്ഥാനത്ത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here