കളി ചെന്നൈയില്‍ മതി; ഐപിഎല്‍ വേദിയില്‍ മാറ്റമില്ല

കാവേരി വിവാദവുമായി ബന്ധപ്പെട്ട് ചെന്നൈയിലെ ഐപിഎല്‍ വേദിയില്‍ നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് വിരാമം. ചെന്നൈയിലെ ഐപിഎല്‍ വേദിയില്‍ മാറ്റമുണ്ടാകില്ല. നേരത്തേ തീരുമാനിച്ചിരുന്ന പോലെ തന്നെ ഐപിഎല്‍ മത്സരങ്ങള്‍ ചെന്നൈയിലെ സ്റ്റേഡിയത്തില്‍ നടക്കും. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഹോം മാച്ചുകളില്‍ യാതൊരു വ്യത്യാസവുമുണ്ടാകില്ലെന്നും ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല അറിയിച്ചു. തമിഴ്‌നാട്ടിലെ കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധം ഐപിഎല്‍ വേദിയെ ബാധിക്കുമോ എന്ന പേടിയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഹോം മത്സരങ്ങള്‍ കേരളത്തിലേക്ക് മാറ്റുന്നതിനെ കുറിച്ച് ബിസിസിഐ ആലോചിച്ചിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here