കാവേരി വിധി നടപ്പക്കാത്തതില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമര്‍ശനം

കാവേരി വിധി നടപ്പാക്കാത്തിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതിയുടെ വിമർശനം. വിധി നടപ്പാക്കാൻ കാലതാമസം നേരിടുന്നത് എന്താണെന്നും കോടതി ചോദിച്ചു. വിധി നടപ്പാക്കുന്നതുസംബന്ധിച്ച് കേന്ദ്രസർക്കാർ ഉടൻ പദ്ധതിരേഖ സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. ഒരു മാസത്തിനകം പദ്ധതി രേഖ സമർപ്പിക്കണമെന്നാണ് കോടതി നിർദേശം.
തമിഴ്നാട്ടിലും കർണാടകത്തിലും ക്രമസമാധാനം ഉറപ്പാക്കണമെന്നും ഇരു സംസ്ഥാനങ്ങൾക്കും ജലം എങ്ങനെ വിതരണം ചെയ്യണമെന്ന കാര്യത്തിൽ പദ്ധതി തയാറാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
കേസ് പരിഗണിക്കുന്നത് മേയ് മൂന്നിലേക്ക് മാറ്റി. നേരത്തെ കർണാടക തെരഞ്ഞെടുപ്പ് കഴിയും വരെ വിധി നടപ്പാക്കാൻ സാവകാശം തേടി കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here