Advertisement

തിരുവനന്തപുരത്ത് ആശുപത്രിയിൽ പരാക്രമം; യുവാവ് അറസ്റ്റിൽ

3 hours ago
2 minutes Read

തിരുവനന്തപുരത്ത് ആശുപത്രിയിൽ പരാക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. ഭരതന്നൂർ സ്വദേശി നിസാമാണ് അറസ്റ്റിലായത്. പെരിങ്ങമല ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം. പരിചയക്കാരിയായ ആശുപത്രി ജീവനക്കാരി ഫോൺ എടുക്കാത്തതിനാൽ ആയിരുന്നു യുവാവിന്റെ പരാക്രമം. പെട്രോളുമായി എത്തിയ യുവാവ് ആത്മഹത്യാഭീഷണിയും മുഴക്കി. ആശുപത്രിയിൽ അതിക്രമിച്ചു കയറി യുവതിയെ അസഭ്യം വിളിക്കുകയും ആക്രമിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു.

Read Also: പാലക്കാട് ചെറാട് ജനവാസ മേഖലയിൽ പുലിയിറങ്ങി; ദൃശ്യങ്ങൾ പുറത്ത്

പ്രതി പെട്രോളുമായി ആശുപത്രിയുടെ മുന്നിൽ‌ നിൽക്കന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ജീവിതം നശിപ്പിച്ചെന്നും ഫോൺ എടുത്തില്ലല്ലോയെന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു നിസാം ആശുപത്രിയിൽ പരാക്രമം കാണിച്ചത്. പൊലീസ് പ്രതിയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ചെയ്തു. പ്രതി നേരത്തെയും ആശുപത്രിയില്‍ എത്തി പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞാഴ്ചയും സമാനമായി ആശുപത്രിയിലെത്തി പരിചയക്കാരിയായ ജീവനക്കാരി ഫോണ്‍ വിളിച്ചിട്ട് എടുത്തില്ലെന്ന് പറഞ്ഞ് അസഭ്യം വിളിച്ചിരുന്നു.

Story Highlights : Man arrested for assaulting hospital staff in Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top