ഉത്തര്‍പ്രദേശില്‍ വാഹനാപകടം; ഒരു കുടുംബത്തിലെ ഒന്‍പത് അംഗങ്ങള്‍ മരണപ്പെട്ടു

Accident harthal

ഉത്തർപ്രദേശിലെ ഷംലി ജില്ലയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒൻപതു പേർ മരിച്ചു. സംഭവത്തിൽ നാലു പേർക്ക് പരിക്കേറ്റു. ഇവരിൽ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. മീററ്റ് സ്വദേശികളായ ഒരു കുടുംബത്തിലെ ഒൻപത് പേരാണ് മരിച്ചത്. വൈഷ്ണവ ക്ഷേത്രത്തിലെ തീർഥാടനത്തിനു ശേഷം മടങ്ങവേയാണ് മീററ്റ് കർണാൽ ഹൈവേയിലെ ലക്ഷ്മണപുരയിൽ വച്ച് ഇവർ സഞ്ചരിച്ച വാഹനം ട്രക്കിനടിയിലേക്ക് ഇടിച്ചു കയറിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പോലീസ് പറഞ്ഞു. ഏഴു പേർ സംഭവസ്ഥലത്തുവച്ചും മറ്റ് രണ്ടു പേർ ആശുപത്രിയിലെത്തിച്ചതിനു ശേഷവുമാണ് മരണപ്പെട്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top