ഇന്ന് ഭാരത് ബന്ദ്

ദളിത് സംഘനകളുടെ ഭാരത് ബന്ദിന് മറുപടിയായി ഇന്ന് ഭാരത് ബന്ദിന് ഒരു വിഭാഗം മുന്നോക്ക സമുദായാംഗങ്ങളുടെ ആഹ്വാനം. സമൂഹമാധ്യമങ്ങളിലൂടെയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ജാതി സംവരണം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇന്ന് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
സമൂഹമാധ്യമങ്ങളിലൂടെ പ്രകോപരനപരമായ പരമാർശങ്ങൾ പോസ്റ്റ് ചെയ്തതിന് മൂന്നുപേർക്കെതിരെ ഉത്തർപ്രദേശ് പൊലീസ് കേസെടുത്തു. ക്ഷത്രിയ, ജാട്ട്, രജ്പുത് മഹാസഭകളും സിഖ് സേനയും അടക്കമുള്ള പത്ത് സമുദായങ്ങളുടെ നേതാക്കളെ യുപി പൊലീസ് ചോദ്യം ചെയ്തു. ബന്ദിനോ പ്രതിഷേധത്തിനോ ആഹ്വാനം ചെയ്തിട്ടില്ലെന്ന് നേതാക്കൾ പൊലീസിനെ അറിയിച്ചു.
സോഷ്യൽ മീഡിയ ബന്ദ് കണക്കിലെടുത്ത് ഉത്തർപ്രദേശും മധ്യപ്രദേശും അതീവ ജാഗ്രതയിലാണ്. പ്രദേശത്തുണ്ടാകുന്ന സംഘർഷങ്ങൾക്ക് ഉത്തരവാദിത്വം ജില്ലാ അധികാരിക്കും പൊലീസ് സൂപ്രണ്ടിനും ആയിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സംഘർഷ സാധ്യത നിലനിൽക്കുന്ന മേഖലകളിൽ സുരക്ഷ ഉറപ്പാക്കാൻ പട്രോളിംഗ് നടത്തണമെന്നും സംസ്ഥാനങ്ങൾക്ക് നിർദേശമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here