ജയസൂര്യ വാക്ക് പാലിച്ചു; ഗോകുൽ രാജ് സിനിമയിൽ ഗാനം ആലപിച്ചു

gokul raj

കോമഡി  ഉത്സവം പരിപാടിയിൽ ജയസൂര്യ ഉറപ്പു നൽകിയത് പോലെ കുഞ്ഞു ഗായകൻ ഗോകുൽ രാജ് സിനിമയിൽ ഗാനം ആലപിച്ചു. ജയസൂര്യയുടെ പുതുചിത്രം ഗബ്രിയിലാണ് ഗോകുൽ രാജ് ഗാനം ആലപിച്ചത്.

ജന്മനാ അന്ധനായ നാലാം ക്ലാസ് വിദ്യാർത്ഥി ഗോകുൽരാജ് കലാഭവൻ മണിയുടെ ഗാനങ്ങൾ ഭംഗിയായി ആലപിക്കും. ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന കോമഡി ഉത്സവം എന്ന പരിപാടിയിലൂടെയാണ് ഗോകൽ രാജ് പ്രശസ്തനായത്. സോഷ്യൽ മീഡിയിൽ ഗോകുൽ രാജിന്റെ കഥകൾ പുറത്ത് വന്നതോടെയാണ് ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി ഉത്സവത്തിന്റെ അണിയറ പ്രവർത്തകർ കാസർകോട് സ്വദേശിയായ ഗോകുലിനെ പരിപാടിയിൽ എത്തിച്ചത്.

കലാഭവൻ മണിയുടെ ഫാനായ ഗോകുൽ മണിയുടെ ഗാനങ്ങൾ തന്നെയാണ് ആലപിച്ചതും. ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ലാത്ത ഗോകുലിന്റെ ഗാനം നിറകണ്ണുകളടോയാണ് വിധികർത്താക്കളടക്കം കണ്ടത്. പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് ചിത്രത്തിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് അതിഥിയായി എത്തിയ നടൻ ജയസൂര്യ തന്റെ ചിത്രത്തിൽ പാടാൻ അവസരം നൽകാമെന്ന വാഗ്ദാനവും വേദിയിൽ വച്ച് നൽകുകയുണ്ടായി. ദിവസങ്ങൾക്കകം തന്റെ പുതിയ ചിത്രത്തിൽ പാടാൻ അവസരം നൽകിയ കാര്യവും വെളിപ്പെടുത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top