Advertisement

ചുവന്ന മുളക് കഴിച്ച് വിട്ടുമാറാത്ത തലവേദന; ഈ മുളക് കഴിക്കരുതെന്ന് ഡോക്ടറുടെ മുന്നറിയിപ്പ്

April 10, 2018
Google News 1 minute Read
Worlds hottest chili gives man thunderclap headaches

ലോകത്തിലെ ഏറ്റവും എരിവ് കൂടുതലുള്ള ചുവന്ന മുളക് കഴിച്ച് വിട്ടുമാറാത്ത തലവേദനയുമായി യുവാവ്. അമേരിക്കൻ സ്വദേശിക്കാണ് ഇങ്ങനെയൊരു രോഗം പിടിപ്പെട്ടത്. 34 വയസ്സുകാരനാണ് വിട്ടുമാറാത്ത തലവേദനയുമായി ചികിത്സ തേടിയത്.

ഏറ്റവും കൂടുതൽ മുളക് കഴിക്കുന്ന മത്സരത്തിൽ പങ്കെടുത്തതാണ് രോഗത്തിന് കാരണമായത്. ഛർദ്ദിയാണ് ആദ്യ ലക്ഷണമായി കണ്ടതെന്നാണ് വിവരം. പിന്നീട് കഴുത്തിലും തലയ്ക്കും വേദന അനുഭവപ്പെടാൻ തുടങ്ങി. കുറേനാൾ ഇതുതുടർന്നതിനുശേഷമാണ് ഇയാൾ ഡോക്ടറുടെ ചികിത്സ തേടുന്നത്.

Worlds hottest chili gives man thunderclap headaches

ആശുപത്രിയിൽ എത്തിയതും അത്യാഹിത വിഭാഗത്തിലേക്ക് യുവാവിനെ മാറ്റുകയായിരുന്നു. റിവേഴ്‌സിബിൾ സെറിബ്രൽ വാസോകോൺസ്ട്രിക്ഷൻ സിൻഡ്രോം എന്നാണ് ഈ അവസ്ഥയെ പറയുന്നതെന്ന് ഡോക്ടർ വ്യക്തമാക്കുന്നു.

തലച്ചോറിലെ രക്തക്കുഴലുകളെ ഇത് സാരമായി ബാധിച്ചു. ഇങ്ങനെയൊരു അവസ്ഥ ഇതാദ്യമാണ് റിപ്പോർട്ട് ചെയ്യുന്നത്. തണ്ടർക്ലാപ് തലവേദന എന്ന് ഇതിനെ വിശേഷിപ്പിക്കുന്നു. മാരക രോഗത്തിന് കാരണമാക്കുന്നതാണ് ചില്ലി പെപ്പറെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.

ഈ യുവാവിന് സംഭവിച്ചതുപോലെ ആർക്കുവേണമെങ്കിലും വരാമെന്നും ഈ മുളക് കഴിക്കരുതെന്നും ഡോക്ടർ പറയുന്നു.

Worlds hottest chili gives man thunderclap headaches

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here