ഐഫോൺ വൻ വിലക്കുറവിൽ സ്വന്തമാക്കാൻ സ്വർണാവസരം

iphone in offer price

ഓൺലൈൻ ഷോപ്പിങ് ഭീമൻ ആമസോൺ ഐഫോൺ പ്രേമികൾക്ക് സന്തോഷവാർത്തയുമായി എത്തുന്നു. വൻ വിലക്കുറവിലാണ് ആമസോൺ ഐഫോൺ X മുതൽ എസ്ഇ വരെയുള്ള മോഡലുകൾ വിൽക്കുന്നത്.

ഏപ്രിൽ 16 വരെയാണ് പ്രത്യേക വിലക്കുറവിൽ ഐഫോണുകൾ വാങ്ങാൻ അവസരമുള്ളത്. ഉപഭോക്താക്കൾക്ക് അവരുടെ പഴയ ഫോൺ എക്‌സ്‌ചേഞ്ച് ചെയ്യാനുള്ള സൗകര്യവും ആമസോൺ ഒരുക്കിയിട്ടുണ്ട്.

1,08,930 രൂപ വില വരുന്ന 256 ജിബി ഐഫോൺ X നെ 97,999 രൂപയ്ക്ക് ആമസോണിലൂടെ സ്വന്തമാക്കാൻ കഴിയും. 95,390 രൂപ വില വരുന്ന 64 ജിബി വേരിയൻറിനാണെങ്കിൽ 79,999 രൂപയാണ് ഓഫർ നിരക്ക്.

ഐഫോൺ 8 പ്ലസ് അറുപത്തിയാറായിരം രൂപയ്ക്കും, ഐഫോൺ 7 അമ്പത്തിയേഴായിരം രൂപയ്ക്കും, എസ്ഇ 18,799 രൂപയ്ക്കും സ്വന്തമാക്കാൻ കഴിയും.

iphone

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top