‘മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധി’; മോദിയുടെ നാവിന് പിന്നെയും പിഴച്ചു!!!

Narendra Modi 2

‘ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഗാന്ധിജിയുടെ മുഴുവന്‍ പേര് തെറ്റാതെ പറയാന്‍ അറിയില്ലേ?’ എന്ന് ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല. ഗാന്ധിജിയുടെ മുഴുവന്‍ പേര് പറയുന്നതില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയ്ക്ക് വീണ്ടും അമളി പറ്റി. ‘മോഹന്‍ദാസ് കരംചന്ദ് ഗാന്ധി’യെ ഒറ്റയടിക്ക് ‘മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധി’യെന്നാക്കി അദ്ദേഹം. 2013ല്‍ ജയ്പൂരില്‍ വെച്ചും 2014ല്‍ അമേരിക്കയില്‍ പ്രസംഗിക്കുമ്പോഴും സമാനമായ നാക്കുപിഴ മോദിക്ക് സംഭവിച്ചിരുന്നു. അതിനു പിന്നാലെയാണ് വീണ്ടും ഏറ്റവും അടുത്ത ദിവസം നടന്ന ഒരു പൊതുപരിപാടിയില്‍ മോഹന്‍ദാസിനെ മോദി മോഹന്‍ലാലാക്കിയത്. ഗാന്ധിജി നേതൃത്വം നല്‍കിയ ചമ്പാരന്‍ സത്യാഗ്രഹത്തിന്റെ 100-ാം വാര്‍ഷികാഘോഷ വേദിയിലായിരുന്നു മോദിയുടെ പുതിയ ‘നാക്കുപിഴ’ പ്രസംഗം. ഇക്കഴിഞ്ഞ ബുധനാഴ്ച ബിഹാറിലെ മോത്തിഹാരിയിലാണ് സംഭവം. വീഡിയോ വൈറലായതോടെ മോദിയെ പരിഹസിച്ച് ഏറെ പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

2014ല്‍ മോദി പ്രസംഗിച്ചത്…

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top