മലപ്പുറത്തെ ദേശീയപാത സ്ഥലമേറ്റെടുപ്പ് തുടരും; മന്ത്രി ജി. സുധാകരന്‍

മലപ്പുറത്തെ ദേശീയ പാത സ്ഥലമേറ്റെടുപ്പ് സര്‍ക്കാര്‍ തുടരുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. ദേശീയ പാത നിര്‍മ്മാണവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. ഏറ്റവും കുറച്ച് വീടുകള്‍ മാത്രം നഷ്ടപ്പെടുന്ന രീതിയിലായിരിക്കും സ്ഥലമേറ്റെടുപ്പ് നടക്കുക. അതിനു യോജ്യമായ രീതിയിലേക്ക് അലൈന്‍മെന്റ് മാറ്റുമെന്നും മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.
വേങ്ങരയിലെ ഭൂമിയേറ്റെടുക്കല്‍ സംഘര്‍ഷത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന് പ്രശ്‌നം ചര്‍ച്ച ചെയ്യാനും വിഷയത്തില്‍ പരിഹാരം കാണുന്നതിനും വേണ്ടി സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം അവസാനിച്ച ശേഷം സംസാരിക്കുമ്പോഴായിരുന്നു മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ക്രിയാത്മകമായുള്ള ചര്‍ച്ചയാണ് നടന്നത്. പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ളവരെ ചര്‍ച്ചയില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു. മലപ്പുറത്ത് ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here