പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പായി; മഞ്ജുവിന്റെ ‘മോഹന്‍ലാല്‍’ ഏപ്രില്‍ 14ന് തന്നെ

നേരത്തെ നിശ്ചയിച്ചതു പോലെ തന്നെ മഞ്ജു വാര്യര്‍ ചിത്രം മോഹന്‍ലാല്‍ തിയറ്ററുകളിലെത്തും. ചിത്രവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും ഒത്തുതീര്‍പ്പായതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. കഥാകൃത്ത് കലവൂര്‍ രവികുമാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് തൃശൂര്‍ അഡീഷ്ണല്‍ ജില്ലാ കോടതി മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ റിലീസ് തടഞ്ഞിരുന്നു. തന്റെ കഥാസമാഹാരത്തില്‍ നിന്ന് മോഷ്ടിച്ചതാണ് മോഹന്‍ലാല്‍ എന്ന സിനിമയുടെ കഥയെന്നായിരുന്നു കലവൂര്‍ രവികുമാറിന്റെ പരാതി. സിനിമയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ചതായി കലവൂര്‍ രവികുമാര്‍ പറഞ്ഞു. കഥയ്ക്ക് പ്രതിഫലമായി കലവൂര്‍ രവികുമാറിന് അഞ്ച് ലക്ഷം രൂപ അണിയറപ്രവര്‍ത്തകര്‍ നഷ്ടപരിഹാരമായി നല്‍കും. വിഷു റിലീസായ ചിത്രം ഏപ്രില്‍ 14നാണ് റിലീസ് ചെയ്യുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here