ഈ വർഷത്തെ ദാദാസാഹെബ് ഫാൽകെ എക്‌സലൻസ് പുരസ്‌കാരം റൺവീർ സിങ്ങിനും തമന്നയ്ക്കും

2018 ലെ മികച്ച നടനുള്ള ദാദാസാഹെബ് ഫാൽക്കെ എക്‌സലൻസ് പുരസ്‌കാരം ബോളിവുഡ് താരം റൺവീർ സിംഗിന് നൽകും. ബാഹുബലിയിലെ പ്രകടനത്തിന് നടി തമന്നയ്ക്കും അവാർഡുണ്ട്. മികച്ച നിർമാതാവിനുള്ള പുരസ്‌കാരം നടി അനുഷ്‌ക ശർമ്മക്കും ലഭിച്ചു.
സഞ്ജയ് ലീ ബൻസാലി സംവിധാനം ചെയ്ത പത്മാവതിൽ അലാവുദ്ദീൻ ഖിൽജിയെ ഉജ്വലമായി അവതരിപ്പിച്ചതിനാണ് രൺവീർ സിങിനെ തേടി ദാദാ സാഹെബ് ഫാൽക്കെ പുരസ്‌കാരം എത്തുന്നത്.
മികച്ച അഭിനേത്രിയെന്നതും ശ്രദ്ധേയമായ സിനിമകൾ നിർമ്മിച്ചതും പരിഗണിച്ചാണ് അനുഷ്‌കക്ക് പുരസ്‌കാരം നൽകുന്നതെന്ന് കമ്മിറ്റി പറഞ്ഞു. കഴിഞ്ഞ വർഷം എൻഎച്ച് 10, ഫില്ലോരി എന്നീ ചിത്രങ്ങളും അടുത്തിടെ ഹൊറർ ചിത്രമായ പാരിയുമാണ് അനുഷ്‌കയുടേതായി പുറത്തിറങ്ങിയത്. സഹോദരൻ കർണേഷ് ശർമ്മയുമായി ചേർന്നാണ് അനുഷ്‌ക മൂന്ന് ചിത്രങ്ങളും നിർമ്മിച്ചത്.
ഇന്ത്യൻ സിനിമയുടെ പിതാവായ ദാദാ സാഹിബ് ഫാൽക്കേയുടെ സ്മരണാർത്ഥം സിനിമയിലെ പ്രതിഭകൾക്ക് നൽകുന്ന അവാർഡാണ് ദാദാ സാഹിബ് ഫാൽക്കെ എക്‌സലൻസ് പുരസ്‌കാരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here